ജനീവ: മ്യാന്‍മറിലെ ഇരട്ട ഭൂകമ്പങ്ങളില്‍ ആകെ മരണസംക്യം 3,700 ആണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 5,100-ഓളം പേര്‍ക്ക് പരിക്കേറ്റു, 114 പേരെ കാണാതായി. പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്നതായും ലോകാരോഗ്യ സംഘടന ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കില്‍ പറഞ്ഞു.
ഭവനരഹിതരായവരിലും ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്നവരിലും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണെന്നും മണ്‍സൂണ്‍ അടുക്കുന്നതും മലിനമായ ജലസ്രോതസ്സുകളും ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ ഭീഷണി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നപം ജനീവയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മ്യാന്‍മറിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. തുഷാര ഫെര്‍ണാണ്ടോ മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര സംഘടന മ്യാന്‍മറില്‍ അതിവേഗം പ്രതികരിച്ചെന്നും എന്നാല്‍ ആവശ്യങ്ങള്‍ വളരെ വലുതാണെന്നും തുഷാര പറഞ്ഞു.
മാനുഷിക പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും അടിയന്തരവും സുസ്ഥിരവുമായ ധനസഹായം ഇല്ലെങ്കില്‍, ഒരു ദ്വിതീയ ആരോഗ്യ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും, രോഗ വ്യാപനം തടയുന്നതിനും, സമീപഭാവിയില്‍ അടിസ്ഥാന പരിചരണം നല്‍കുന്നത് തുടരുന്നതിനും ആരോഗ്യ സംഘടന 8 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്