കീവ്: ഉക്രെയ്‌നിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രെയ്‌നിലെ റഷ്യൻ ആക്രമണങ്ങളിൽ താൻ അതൃപ്തനാണെന്നും റഷ്യ അനാവശ്യ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
സമാധാനത്തിനായി ശ്രമിക്കുന്നതിനിടെ റഷ്യ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ചു കൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. ഉക്രെയ്‌നില്‍ നിന്നും റഷ്യ 2014ല്‍ പിടിച്ചെടുത്ത ക്രൈമിയ എന്ന പ്രദേശം നഷ്ടപ്പെട്ടതായി അംഗീകരിക്കണമെന്നും ഉക്രെയ്‌ന് നാറ്റോ അംഗത്വം പാടില്ല എന്നുമായിരുന്നു സാമാധാനത്തിനായി റഷ്യ മുന്നോട്ട് വെച്ച വ്യവസ്ഥ.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. ഇതിനെതിരെ ട്രംപ് രംഗത്തെത്തി. എന്തുകൊണ്ട് 11 വര്‍ഷം മുമ്പേ ഇതിനെതിരെ ഉക്രെയ്ന്‍ പോരാടിയില്ല എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.
അതേസമയം ഡ്രോണുകളും, മിസൈലുകളും ഉൾപ്പെടെ വിക്ഷേപിച്ചു കൊണ്ടാണ് കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് റഷ്യ ആക്രമണം നടത്തിയത്.
കീവിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായും, 90ഓളം പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പേർ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ 12 മണിക്കൂറോളം കുടുങ്ങിക്കിടന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്