വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിന് മുന്നിലെത്തിക്കണമെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു.
സമൂഹമാധ്യമമായ എക്‌സിലൂടെ ആയിരുന്നു തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രണത്തിന് ശേഷം പരസ്യപ്രതികരണത്തിന് മുതിര്‍ന്ന ഉന്നത വ്യക്തികളില്‍ ഒരാളാണ് തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിട്ട് 26 പേരെ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യയ്ക്കൊപ്പം എല്ലാ അര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നതായി അവര്‍ എക്സില്‍ കുറിച്ചു.
'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ നീച പ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും', തുള്‍സി പോസ്റ്റില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്