പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്സെത്തിന്റെ ഭാര്യ ജെന്നിഫർ അദ്ദേഹത്തോടൊപ്പം സൈനിക രഹസ്യങ്ങൾ പങ്കുവെച്ച മറ്റൊരു ഗ്രൂപ്പ് ചാറ്റിൽ ഉണ്ടായിരുന്നുവെന്ന വാർത്ത വലിയ വിവാദം ആണ് സൃഷ്ടിക്കുന്നത്. ജെന്നിഫർ ഔദ്യോഗികമായി പെന്റഗണിൽ ജോലി ചെയ്യുന്നില്ലെങ്കിലും, ഭർത്താവിന്റെ തീരുമാനങ്ങളിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം പീറ്റിന്റെ സഹോദരനും അഭിഭാഷകനും പെന്റഗൺ ഉദ്യോഗസ്ഥരാണ്. എന്നാൽ ജെന്നിഫർക്ക് ഇത്തരം ചാറ്റുകളിലും യോഗങ്ങളിലും പങ്കെടുക്കാനുള്ള സുരക്ഷാനുമതിയുണ്ടോ എന്നത് വ്യക്തമല്ല. എന്നാൽ ജെന്നിഫർ രഹസ്യ വിവരങ്ങൾ ഉൾപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് പെന്റഗൺ അറിയിച്ചു.
പീറ്റിന് മാധ്യമങ്ങൾ വിവരങ്ങൾ ചോർത്തുന്നു എന്ന കാര്യത്തിൽ സംശയം ഉണ്ടായി എന്നും അതിനാൽ അദ്ദേഹം അടുത്ത വൃത്തങ്ങളെ മാത്രമാണ് ചാറ്റിംഗിൽ ആശ്രയിക്കുന്നത്, അതിൽ ഭാര്യയുമുണ്ട്. ജെന്നിഫർ, ഫോക്‌സ് ന്യൂസിലെ മുൻ നിർമ്മാതാവായിരുന്നുവെന്നും, ഭർത്താവിന്റെ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയാണെന്നും ആണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം പീറ്റിന്റെ അംഗീകാര യോഗങ്ങളിലും ജെന്നിഫർ ഉണ്ടായിരുന്നു. ചില സെനറ്റർമാർക്ക് അതുമായി ബന്ധപ്പെട്ട അസ്വസ്ഥതയുണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് ലൈംഗിക പീഡന ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടവർക്കും അത് ബുദ്ധിമുട്ടായി തോന്നിയെന്നും റിപ്പോർട്ടുകളുണ്ട്.
ജെന്നിഫർക്ക് ഉന്നതതല യോഗങ്ങളിലും വിദേശ പ്രതിരോധ മന്ത്രിമാരുമായി കൂടിയാലോചനയിലും പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. ഇങ്ങനെ ഭാര്യയെ ഔദ്യോഗിക കാര്യങ്ങളിൽ ഉൾപ്പെടുത്തുന്നത് അപൂർവമാണ് എന്നാണ് പല ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. ഇത് അമേരിക്കയുടെ സുരക്ഷക്കും ബന്ധങ്ങൾക്കും അപകടം ആകാമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്