ന്യൂയോർക്ക്: ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ വിൽപ്പനയിലും ലാഭത്തിലും ഉണ്ടായ കുത്തനെയുള്ള ഇടിവിന് പിന്നാലെ ഉടമ ഇലോൺ മസ്‌ക് യുഎസ് സർക്കാരിലെ തന്റെ പങ്കാളിത്തം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DoG) ചുമതല മസ്‌കിനാണ്. സർക്കാർ ചെലവുകൾ കുറയ്ക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം. അടുത്ത മാസം മുതൽ ഡോജിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു.
ടെസ്‌ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ഇനി ഡോജിൽ ചെലവഴിക്കാൻ മസ്‌ക് തീരുമാനിച്ചു.
ട്രംപ ഭരണകൂടത്തിലെ മസകിന്റെ പങ്കിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ 2025 ന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വൻ ഇടിവ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് മസ്കിന്റെ പിൻവാങ്ങൽ.
ചൊവ്വാഴ്ച, കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു. അതേസമയം ലാഭം 70 ശതമാനത്തിലധികം കുറയുകയും ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭൂരിഭാഗവും കഴിഞ്ഞു, അതിനാൽ അടുത്തമാസം മുതൽ ഡോഗിനായി പ്രവർത്തിക്കുന്ന സമയം കുറയ്ക്കുമെന്ന് മസ്ക് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്