ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്.
കരസേനയും ജമ്മുകശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പിന്നാലെ കുൽഗാമിലും ശ്രമമുണ്ടായി. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്.
മേഖലയിൽ സൈന്യം തെരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യം അതീവ ജാഗ്രതയിലാണ്.
പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്