വാഷിംഗ്ടണ്‍: ചൈനയ്ക്കുമേലുള്ള യുഎസ് താരിഫ് ഏകപക്ഷീയമായി കുറയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പ്രസിഡന്റിന്റെ ഏകപക്ഷീയമായ ഓഫര്‍ ലഭിച്ചില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലും ഇല്ല എന്നായിരുന്നു ബെസെിന്റെ മറുപടി. വാഷിംഗ്ടണില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ നടന്ന ഒരു പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
താന്‍ പലതവണ പറഞ്ഞതുപോലെ, നിലവിലെ താരിഫ് ലെവലുകള്‍ സുസ്ഥിരമാണെന്ന് ഇരുപക്ഷവും വിശ്വസിക്കുന്നില്ലെന്ന് കരുതുന്നു. അതിനാല്‍ അവ പരസ്പരമുള്ള രീതിയില്‍ കുറഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് തീരുവകള്‍ ഗണ്യമായി കുറയുമെങ്കിലും അത് പൂജ്യമാകില്ല എന്നും ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി കഠിനമായി നടപടികളുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്