വാഷിംഗ്ടണ്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ വേട്ടയാടുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്. ഇസ്ലാമിക ഭീകരാക്രമണത്തെ അപലപിക്കുന്നതായം ഗബ്ബാര്‍ഡ് പറഞ്ഞു.
'പഹല്‍ഗാമില്‍ 26 ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരമായ ഇസ്ലാമിക ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പ്രിയപ്പെട്ട ആളുകളെ നഷ്ടപ്പെട്ടവരോടും ഇന്ത്യയിലെ എല്ലാ ജനങ്ങളോടും എന്റെ പ്രാര്‍ത്ഥനകളും അഗാധമായ സഹതാപവും അറിയിക്കുന്നു. ഈ ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളെ പിന്തുണയ്ക്കുന്നു.' തുള്‍സി ഗബ്ബാര്‍ഡ് ട്വീറ്റ് ചെയ്തു.
എല്ലാ ഭീകര പ്രവര്‍ത്തനത്തെയും ശക്തമായി അപലപിക്കുന്നെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പ്രതികരിച്ചു.
'അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നെന്ന് പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കുന്നു. നഷ്ടപ്പെട്ടവരുടെ ജീവനുവേണ്ടിയും പരിക്കേറ്റവരുടെ വീണ്ടെടുക്കലിനായിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ഹീനമായ പ്രവൃത്തി ചെയ്ത കുറ്റവാളികളെ നീതിയുടെ മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,' ബ്രൂസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്