വാഷിംഗ്ടണ്‍: രാജ്യത്തുടനീളമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ലീഗല്‍ സ്റ്റാറ്റസ് അവസാനിപ്പിക്കാനുള്ള തീരുമാനം യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) റദ്ദാക്കുകയാണെന്ന് ഒരു ഗവണ്‍മെന്റ് അഭിഭാഷകന്‍ പ്രഖ്യാപിച്ചു.
അടുത്തിടെ ലീഗല്‍ സ്റ്റാറ്റസ് റദ്ദാക്കിയ വിദ്യാര്‍ത്ഥികളുടെ സ്റ്റാറ്റ്‌സ് ഐസിഇ സ്വമേധയാ പുനഃസ്ഥാപിക്കുകയാണെന്ന് ഒരു ഗവണ്‍മെന്റ് അഭിഭാഷകന്‍ ഓക്ക്ലന്‍ഡിലെ ഒരു ഫെഡറല്‍ കോടതിയോട് പറഞ്ഞു.
''സെവിസ് റെക്കോര്‍ഡ് അവസാനിപ്പിക്കലുകള്‍ക്കുള്ള ഒരു ചട്ടക്കൂട് നല്‍കുന്ന ഒരു നയമാണ് ഐസിഇ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു നയം പുറപ്പെടുവിക്കുന്നതുവരെ, ഈ കേസിലെ വാദികള്‍ക്കുള്ള സെവിസ് രേഖകള്‍ സജീവമായി തുടരും. നിലവില്‍ സജീവമല്ലെങ്കില്‍ വീണ്ടും സജീവമാക്കും. കൂടാതെ സമീപകാല സെവിസ് റെക്കോര്‍ഡ് അവസാനിപ്പിക്കലിന് കാരണമായ എന്‍സിഐസി കണ്ടെത്തലിനെ മാത്രം അടിസ്ഥാനമാക്കി റെക്കോര്‍ഡ് പരിഷ്‌കരിക്കില്ല,'' പ്രസ്താവനയില്‍ പറയുന്നു.
സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആയ സെവിസ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസാണ്. എന്‍സിഐസി അഥവാ നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പരിപാലിക്കുന്നത് എഫ്ബിഐ ആണ്. ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധന മൂലമോ വിസ റദ്ദാക്കിയതിനാലോ ആണ് പല വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ അവസാനിപ്പിച്ചതെന്ന് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്