വാഷിംഗ്‌ടൺ: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്ത രീതിയെ വിമർശിച്ച് യുഎസ് വിദേശകാര്യ കമ്മിറ്റി.
പഹൽഗാം ഭീകരാക്രമണത്തിന് പകരം തീവ്രവാദമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ടെററിസ്റ്റ് അറ്റാക്ക് എന്നതിന് പകരം മിലിറ്റൻ്റ് അറ്റാക്ക് എന്നാണ് ന്യൂയോർക്ക് ടൈംസ് നൽകിയ വാർത്ത.
യുഎസിൻ്റെ വിദേശകാര്യ സമിതിയുടെ എക്സ് പോസ്റ്റിൽ, ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി തലക്കെട്ടിൽ "തീവ്രവാദികൾ" എന്ന വാക്ക് വെട്ടിമാറ്റി, പകരം "ഭീകരവാദികൾ" എന്ന വാക്ക് ചുവപ്പ് നിറത്തിൽ എഴുതി ചേർത്തിട്ടുണ്ട്.
ഭീകരവാദവും തീവ്രവാദവും രണ്ടാണ്. അത് ഇന്ത്യയോ ഇസ്രയേലോ ആകട്ടെ, ഭീകരവാദത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും യുഎസ് വിദേശകാര്യ സമിതി അറിയിച്ചു. ടെററിസ്റ്റുകൾ എന്നതിന് പകരം തലക്കെട്ടിലും വാർത്തയിലും മിലിറ്റൻ്റ്സ് എന്നാണ് ന്യൂയോർക്ക് ടൈംസ് ഉപയോഗിച്ചത്.
നിരോധിത ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരാക്രമണമാണിത്. ന്യൂയോർക്ക് ടൈംസ് അതിനെ "സായുധ" ആക്രമണമായി റിപ്പോർട്ട് ചെയ്തു.
തീവ്രവാദം ഒരു രാജ്യത്തിനുള്ളിൽ നടക്കുന്ന ആഭ്യന്തര കലാപമാകാം അതിൽ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുമാകാം. പക്ഷേ ഭീകരവാദം എന്നത് ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിൻ്റെ സഹായത്തോടെയോ അല്ലാതെയോ നിരോധിത സംഘടനകൾ നടത്തുന്ന ആക്രമണമാണ്. അത് ആ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയെ പൂർണമായി ബാധിക്കുന്നതുമാകാം.
Hey, @nytimes we fixed it for you. This was a TERRORIST ATTACK plain and simple.
Whether it’s India or Israel, when it comes to TERRORISM the NYT is removed from reality. pic.twitter.com/7PefEKMtdq— House Foreign Affairs Committee Majority (@HouseForeignGOP) April 23, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്