ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ഏറ്റവും പുതിയ ചിത്രമായ മിഷൻ ഇംപോസിബിൾ: ദി ഫൈനൽ റെക്കണിംഗിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങി. ആഗോള റിലീസിന് ആറ് ദിവസം മുമ്പ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചു.
മെയ് 17 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മെയ് 23 ന് ആഗോള റിലീസിനായി ചിത്രം തിയേറ്ററുകളിൽ എത്തും.
'മിഷൻ ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ് ഇന്ത്യയിൽ നേരത്തെ റിലീസ് ചെയ്യും. പുതിയ റിലീസ് തീയതി മെയ് 17 ആണ്', പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ എഴുതി.
ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ സംവിധായകന്‍. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമാണെന്ന സൂചനയും ഉണ്ട്.
ടോം ക്രൂസിനെ കൂടാതെ ഹെയ്‌ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രം കൂടിയാണിത്.അതേസമയം 1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്