മണ്ണിടിച്ചില്‍; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

APRIL 25, 2025, 8:34 AM

ഷിംല: കനത്ത മഴ തുടരുന്ന അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി.  കോഴിക്കോട് നിന്നുള്ള സംഘമാണ് ഹൈയുലിയാങ്ങില്‍ കുടുങ്ങിയത്.

മഴയ്‌ക്കൊപ്പമുള്ള മണ്ണിടിച്ചിലിലും പാറവീഴ്ചയിലുമാണ് മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറത്തുള്ളവരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുങ്ങിയ സഞ്ചാരികള്‍ പറഞ്ഞു.

തങ്ങള്‍ ഒരു ഹോം സ്‌റ്റേയിലാണ് തങ്ങുന്നതെന്നും അവിടുത്തെ അവസ്ഥകള്‍ വളരെ മോശമാണെന്നും ഇവര്‍ പറഞ്ഞു.

vachakam
vachakam
vachakam

ഇന്നലെ ഇവിടെ നിന്ന് പുറത്തുകടക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴിയിടിഞ്ഞതിനാല്‍ തിരികെപ്പോരേണ്ടി വന്നെന്നും തങ്ങളെ സഹായിക്കണമെന്നും സഞ്ചാരികള്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam