എറണാകുളം: ഒരു വയസുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയത് 4 സെ.മീ നീളമുള്ള സേഫ്റ്റി പിൻ.
കുഞ്ഞിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് പിൻ കണ്ടെത്തിയത്. നാല് സെന്റീമീറ്റർ നീളമുള്ള പിൻ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
എറണാകുളം വിപിഎസ് ലേക് ഷോർ ആശുപത്രിയിലാണ് ശസ്ത്രിക്രിയ നടന്നത്.
അപകടസാധ്യത കണക്കിലെടുത്ത് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കവെയാണ് കുഞ്ഞ് പിൻ വായിലേക്കിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്