തിരുവനന്തപുരം: വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണം. ഓഫീസിലെ നടപടികള്‍ സുതാര്യമായിരിക്കണം.
തലപ്പത്തുള്ളവരെയാണ് കീഴില്‍ ഉള്ളവര്‍ മാതൃകയാക്കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാല്‍ തുടര്‍ന്നു ലഭിക്കേണ്ട അംഗീകാരത്തിന് തടസ്സമാകും. ആ ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.
കാര്യങ്ങള്‍ സംശുദ്ധമായിരിക്കണം.കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വയ്യ വേലികളും ഇല്ല എന്നത് ഉറപ്പിക്കണം. സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനെ നല്ല മെയ് വഴക്കത്തോടെ, മാതൃകപരമായി നേരിടണം. അതും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്