തൃശൂർ: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചതായി റിപ്പോർട്ട്. കാർ പൂർണമായും കത്തി നശിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ടോൾ നൽകിയശേഷം കാർ മുന്നോട്ടെടുത്തപ്പോൾ സ്പാർക്ക് ഉണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ കാറിൽ തീ പടരുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തിറങ്ങി മാറി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്