തൊടുപുഴ: രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവഹമെന്നും പി വി അൻവർ.
മുന്നണിയിൽ ചേരാൻ തിടുക്കമില്ല. പിണറായിസം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ സംഭവിക്കുന്നത് സിപിഐ-എം-ബിജെപി ലയനമാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അൻവർ.
എകെജി സെന്ററിന്റെ നിറം മാറ്റിയതിലും പി വി അൻവർ പരിഹസിച്ചു. ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നു.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും സംശയമാണ്. തൊമ്മൻകുത്ത് കുരിശ് നീക്കം ചെയ്ത സംഭവം ബിജെപിയെ പ്രീണിപ്പിക്കാനുള്ള പിണറായിയുടെ നീക്കമാണെന്നും അൻവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്