രാഷ്ട്രീയ നേട്ടങ്ങൾക്കായി മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരം: ഡോ. അസ്ഹരി

APRIL 25, 2025, 10:09 AM

ജനാധിപത്യം ജനങ്ങളുടെ സമാധാനത്തിന് വേണ്ടിയാകണം

നോളജ് സിറ്റി : സ്വാർത്ഥ രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ മനുഷ്യ മനസ്സുകളെ അകറ്റുന്നത് അപകടകരമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ജുമുഅ നിസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമങ്ങളഴിച്ചുവിടുന്നവർ മതത്തെ മറയാക്കി സ്വാർത്ഥ രാഷ്ട്രീയ താത്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ഇതിന് ഒരു മതവുമായും ബന്ധമില്ലെന്നും കുറ്റക്കാരെ പിടികൂടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളുടെ മതവും നാടും നോക്കി മറ്റുള്ളവരെ കൂടി ശത്രുക്കളായി കാണരുതെന്നും ഏകോദര സഹോദരങ്ങളെ പോലെ രാജ്യത്തിന്റെ നന്മക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

vachakam
vachakam
vachakam

പെഹൽഗാമിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam