അൽഷിമേഴ്സ് രോഗ ബാധിതനായ  59കാരനെ  നഗ്നനാക്കി വലിച്ചിഴച്ചു: ഹോം നഴ്സിനെതിരെ പരാതി

APRIL 25, 2025, 7:42 AM

പത്തനംതിട്ട:   59കാരനെ ഹോം നഴ്സ് ക്രൂരമായി മർദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമർദനത്തിനിരയായത്. 

അഞ്ചുവർഷമായി അൽഷിമേഴ്സ് രോഗ ബാധിതനായ ശശിധരൻ പിള്ള. പുതുതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.

സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പൊലീസിൽ പരാതി നൽകി.വീണു പരുക്കേറ്റ് എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്. മർദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിലാണ് ക്രൂരമർദനത്തിൻറെ ദൃശ്യങ്ങൾ പതിഞ്ഞത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam