ലണ്ടൻ: അമേരിക്കൻ കാറുകളുടെ നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് യു.കെ ചാൻസലർ റേച്ചൽ റീവ്സ്. യുകെക്കും യുഎസിനും ഇടയിലുള്ള താരിഫ്, നോൺ-താരിഫ് തടസ്സങ്ങൾ കുറയ്ക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റീവ്സ് പറഞ്ഞു.
അതേസമയം കാറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% ഉം മറ്റ് ബ്രിട്ടീഷ് കയറ്റുമതികൾക്ക് 10% ഉം ആയി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ വ്യാപാര നികുതി കുറയ്ക്കാനും യുകെ ശ്രമം തുടരും.വിശാലമായ ഒരു വ്യാപാര കരാർ ഉറപ്പാക്കാൻ താൻ ഇതിന് തയ്യാറാണെന്ന് ചാൻസലർ നിർദ്ദേശിച്ചു.
യുകെയിൽ നിന്നുള്ളതുൾപ്പെടെ യുഎസിലേക്കുള്ള എല്ലാ കാർ ഇറക്കുമതികൾക്കും പ്രസിഡന്റ് ട്രംപ് ഇതിനകം 25% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. യുകെക്ക് 10% ആണ് താരിഫ്.
ഒരു കരാറിന്റെ സാധ്യതകളെക്കുറിച്ച് ചില യുഎസ് ഉദ്യോഗസ്ഥർ ശുഭാപ്തിവിശ്വാസം പുലർത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുകെയുമായി ഒരു വ്യാപാര കരാറിലെത്താൻ നല്ല സാധ്യത ഉണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്