കണ്ണ് തുറന്നുകിടന്നെങ്കിലും വിളിച്ചിട്ട് പ്രതികരിച്ചില്ല; മര്‍പാപ്പയുടെ അന്ത്യനിമിഷങ്ങള്‍ വിവരിച്ച് ഡോക്ടര്‍

APRIL 24, 2025, 10:01 PM

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന നിമിഷങ്ങള്‍ വിവരിച്ച് ഡോക്ടര്‍ സെര്‍ഗിയോ അല്‍ഫിയറി. ഇറ്റാലിയന്‍ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍.

വത്തിക്കാനിലേക്ക് പാപ്പയുടെ ആരോഗ്യകാര്യങ്ങള്‍ നോക്കുന്ന സഹായി മസ്സി മിലിയാനോ സ്ട്രാപെറ്റി തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തന്നെ വിളിപ്പിച്ചത്. 20 മിനിറ്റ് വൈകി 5.50-ഓടെയാണ് അവിടെ എത്താനായത്. അവിടെയെത്തിയപ്പോള്‍, പാപ്പ കണ്ണുതുറന്ന് കിടക്കുകയായിരുന്നു. സാധാരണനിലയിലായിരുന്നു ശ്വാസനം. താന്‍ അദ്ദേഹത്തെ വിളിച്ചു. പക്ഷേ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തെ ഉണര്‍ത്താന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നും അപ്പോള്‍ ബോധ്യപ്പെട്ടു. ആസമയം ജെമെല്ലി ആശുപത്രിയിലേക്ക് പാപ്പയെ മാറ്റുന്നതും അത്ര എളുപ്പമല്ലായിരുന്നു. വസതിയില്‍വെച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. വസതിയില്‍ വെച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ജെമെല്ലിയിലായിരുന്നപ്പോള്‍ അക്കാര്യം എപ്പോഴും പറയുമായിരുന്നു. പക്ഷാഘാതമുണ്ടായി രണ്ട് മണിക്കൂറിനകം അദ്ദേഹത്തിന് അന്ത്യം സംഭവിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു.

ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞ മാര്‍പാപ്പയുടെ ചികിത്സ ഏകോപിപ്പിച്ചത് ഡോ. സെര്‍ഗിയോ ആണ്. മാര്‍ച്ച് 23 ന് ആശുപത്രിവാസം അവസാനിപ്പിച്ച് പാപ്പയുടെ റോമിലെ സാന്ത മാര്‍ത്ത വസതിയിലേക്ക് മടങ്ങിയപ്പോഴും പരിചരണകാര്യങ്ങളിലും ചികിത്സയിലും ശ്രദ്ധിച്ചത് ഡോക്ടര്‍ തന്നെ ആയിരുന്നു. പൂര്‍ണ ആരോഗ്യത്തിനായി രണ്ട് മാസത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. അബോധാവസ്ഥയിലേക്ക് പോവും മുന്‍പ് അടുത്തുണ്ടായിരുന്ന സ്ട്രാപെറ്റിയോട് പാപ്പ യാത്ര പറഞ്ഞതായും ആ സമയം ബുദ്ധിമുട്ടൊന്നും അനുഭവിക്കുന്നില്ലായിരുന്നെന്നും വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam