ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും 700 മില്യൺ യൂറോ പിഴ ചുമത്തി. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് അഥവാ ഡിഎംഎ എന്നറിയപ്പെടുന്ന നിയമത്തിന് കീഴിലാണ് ആദ്യമായി പിഴകൾ ചുമത്തിയത്.
ഒരു വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് യൂറോപ്യൻ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഇയുവിന്റെ പിഴയെ ചോദ്യം ചെയ്യുമെന്ന് ആപ്പിൾ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ അന്യായമായി ആപ്പിളിനെ ലക്ഷ്യമിടുന്നതിന്റെമറ്റൊരു ഉദാഹരണം കൂടിയാണ് ഇന്നത്തെ പിഴ തീരുമാനമെന്ന് ആപ്പിൾ പറഞ്ഞു.
ഇത് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും, ഉൽപന്നങ്ങൾക്കും എതിരാണെന്നും തങ്ങളുടെ സാങ്കേതികവിദ്യ സൗജന്യമായി നൽകാൻ നിർബന്ധിക്കുമെന്നും ആപ്പിൾ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെയും മെറ്റ വിമർശിച്ചു. ചൈനീസ്, യൂറോപ്യൻ കമ്പനികളെ വ്യത്യസ്ത മാനദണ്ഡങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ അമേരിക്കൻ ബിസിനസുകളെ ദുർബലപ്പെടുത്താൻ യൂറോപ്യൻ കമ്മീഷൻ ശ്രമിക്കുന്നുവെന്ന് ആപ്പിൾ പറഞ്ഞു. പിഴ ചുമത്തുന്നത് മാത്രമല്ല, കമ്മീഷനെ അതിന്റെ ബിസിനസ് മോഡൽ മാറ്റാൻ നിർബന്ധിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് മെറ്റ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്