ഗാസ: വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയയില്‍ ഒരു പോലീസ് സ്റ്റേഷനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുടെയും ഒരു കമാന്‍ഡ് സെന്റര്‍ ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.
ഒരു മാര്‍ക്കറ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനില്‍ രണ്ട് ഇസ്രായേലി മിസൈലുകള്‍ പതിച്ചതായും ഇത് 10 പേരുടെ മരണത്തിന് ഇടയാക്കിയെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ജബാലിയയിലെ ഹമാസും സഖ്യകക്ഷികളായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളും നടത്തുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. തീവ്രവാദികള്‍ ഇസ്രായേല്‍ സേനയ്ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിരുന്നത് ഇവിടെയാണെന്നും സൈന്യം പറഞ്ഞു.
ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇതോടെ വ്യാഴാഴ്ചത്തെ മരണസംഖ്യ 44 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്