മാഡ്രിഡ്: ഭരണ സഖ്യത്തിലെ തീവ്ര ഇടതുപക്ഷ സഖ്യകക്ഷികളുടെ വിമർശനത്തെത്തുടർന്ന് ഇസ്രായേലിൽനിന്ന് ആയുധം വാങ്ങാനുള്ള വിവാദ തീരുമാനം നിർത്തിവച്ചു സ്‌പെയിൻ സർക്കാർ. 75 ലക്ഷം ഡോളറിന്റെ കരാർ ആണ് സ്‌പെയിൻ സർക്കാർ വ്യാഴാഴ്ച നിർത്തിവെച്ചത്.
ഇടതുപക്ഷ പാർട്ടികളുടെ സംഘമായ ‘സുമർ’ ഭരണ സഖ്യത്തിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കരാർ റദ്ദാക്കാൻ ഉത്തരവിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ചർച്ചകൾക്കുള്ള എല്ലാ വഴികളും അവസാനിച്ചതിന് ശേഷം പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉൾപ്പെട്ട മന്ത്രാലയങ്ങളും ഇസ്രായേൽ കമ്പനിയായ ഐ.എം.ഐ സിസ്റ്റംസുമായുള്ള ഈ കരാർ റദ്ദാക്കാൻ തീരുമാനിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ആണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്