ടെഹ്റാന്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ മാരകമായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന വാദ്ഗാനവുമായി ഇറാന്‍ രംഗത്തെത്തി.
മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി, ഇന്ത്യയെയും പാകിസ്ഥാനെയും 'സഹോദര അയല്‍ക്കാര്‍' എന്ന് വിശേഷിപ്പിക്കുകയും ടെഹ്റാന്‍ ഇരു രാജ്യങ്ങളെയും ഒരു മുന്‍ഗണനയായി കണക്കാക്കുന്നുവെന്ന് പറയുകയും ചെയ്തു.
'ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദര അയല്‍ക്കാരാണ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക, നാഗരിക ബന്ധങ്ങളില്‍ വേരൂന്നിയ ബന്ധമാണുള്ളത്. മറ്റ് അയല്‍ക്കാരെപ്പോലെ, ഞങ്ങള്‍ അവരെ ഞങ്ങളുടെ മുന്‍ഗണനയായി കണക്കാക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് കൂടുതല്‍ ധാരണ സ്ഥാപിക്കുന്നതിന് ഇസ്ലാമാബാദിലെയും ന്യൂഡല്‍ഹിയിലെയും ഓഫീസുകള്‍ ഉപയോഗിക്കാന്‍ ടെഹ്റാന്‍ തയ്യാറാണ്,' അരാഗ്ചി ട്വീറ്റ് ചെയ്തു.
മനുഷ്യബന്ധങ്ങള്‍, സഹാനുഭൂതി, ഐക്യദാര്‍ഢ്യം, അനുകമ്പ എന്നിവയുടെ സന്ദേശം പ്രതിഫലിപ്പിക്കുന്ന പേര്‍ഷ്യന്‍ കവി സാദിയുടെ വരികളും ഇറാന്‍ മന്ത്രി ഉദ്ധരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്