ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന തുറന്ന് പറച്ചിലുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. മൂന്ന് പതിറ്റാണ്ടായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തുവരികയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു വിദേശമാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഈ ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ നടത്തിയത്.
അതേസമയം 30 വര്‍ഷമായി ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നുണ്ട് എന്നും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും പാക് പ്രതിരോധമന്ത്രി അഭിമുഖത്തിൽ സമ്മതിക്കുന്നു. അത് ഒരു 'തെറ്റ്' ആയിരുന്നു. പാകിസ്ഥാന്‍ അതിന് ഇരയാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ആക്രമണത്തിന് ശേഷവും ഞങ്ങള്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍, പാകിസ്ഥാന് കുറ്റമറ്റ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാകുമായിരുന്നു എന്നും ഖ്വാജ ആസിഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്