പഹല്‍ഗാം ഭീകരാക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര പോരാളികളെന്ന് പാക് ഉപ പ്രധാനമന്ത്രി

APRIL 24, 2025, 3:59 PM

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. ആക്രമണത്തെ പാകിസ്ഥാന്‍ അപലപിക്കുകയും തീവ്രവാദ സംഘടനകള്‍ക്ക് താവളമൊരുക്കുന്നുവെന്ന അവകാശവാദങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണത്തെ സ്വാതന്ത്ര്യ സമര പോരാട്ടമെന്ന് ന്യായീകരിച്ച് ഉപ പ്രധാനമന്ത്രി കൂടിയായി ദാറിന്റെ രംഗപ്രവേശം. 

ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ദാര്‍, 'ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം' എന്ന് പറഞ്ഞത്. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നയതന്ത്ര ആക്രമണങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. 

'പാകിസ്ഥാനിലെ 240 ദശലക്ഷം ആളുകള്‍ക്ക് വെള്ളം ആവശ്യമാണ്... നിങ്ങള്‍ക്ക് അത് തടയാന്‍ കഴിയില്ല. അത് ഒരു യുദ്ധത്തിന് തുല്യമാണ്. കരാര്‍ റദ്ദാക്കലോ കൈയേറ്റമോ അംഗീകരിക്കില്ല'. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച വിഷയം അഭിസംബോധന ചെയ്തുകൊണ്ട് ദാര്‍ പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ സമാനമായ തിരിച്ചടി നല്‍കുമെന്നും ദാര്‍ മുന്നറിയിപ്പ് നല്‍കി. 'പാകിസ്ഥാനെ നേരിട്ട് ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്നും' മന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam