വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10:00 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബറോക്ക് പ്ലാസയില്‍ നടക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ ഉക്രെയ്‌നിലെ വ്‌ളോഡിമര്‍ സെലെന്‍സ്‌കി വരെയുള്ള ലോക നേതാക്കള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും.
ശനിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സില്‍ നടക്കുന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, പാപ്പയുടെ ഭൗതിക ശരീരം റോമിലേക്ക് കൊണ്ടുപോയി സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ സംസ്‌കരിക്കും. ഒരു നൂറ്റാണ്ടിലേറെയായി വത്തിക്കാനിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ മാര്‍പാപ്പയാണ് അദ്ദേഹം.
ഇരട്ട ന്യുമോണിയയുമായി മല്ലിട്ട് അഞ്ച് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം വസതിയിലേക്ക് മടങ്ങിയ 88 കാരനായ അര്‍ജന്റീനിയക്കാരനായ മാര്‍പാപ്പ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. തന്റെ സംസ്‌കാരം മരവും സിങ്കും കൊണ്ട് നിര്‍മ്മിച്ചപെട്ടിയില്‍ ആയിരക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റോമിലെ സാന്താ മരിയ മാഗിയോറിലെ പേപ്പല്‍ ബസിലിക്കയിലേക്ക് സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകും.
വെള്ളിയാഴ്ച ഉച്ചവരെ 1,28,000 ത്തിലധികം വിശ്വാസികള്‍ പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോള്‍ ഓഫീസും അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കൊപ്പം വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ഭൗതിക ശരീരം ഔദ്യോഗികമായി അടക്കം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി വത്തിക്കാനില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്