'പഹൽഗാം ഭീകരാക്രമണം അപലപനീയം, ഭീകരർക്കെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാവണം'; യുഎൻ രക്ഷാസമിതി

APRIL 25, 2025, 10:00 PM

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു ഐക്യരാഷ്ട്രസഭ.  ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയെന്നും രക്ഷാസമിതി. 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങളോടും കേന്ദ്രസർക്കാരിനോടും നേപ്പാൾ ഗവൺമെന്റിനോടും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ ആശംസിച്ചു.

എല്ലാ തരത്തിലുള്ള തീവ്രവാദവും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഗുരുതരമായ ഭീഷണി പടർത്തുന്നതാണെന്ന് സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു.

vachakam
vachakam
vachakam

ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെ   നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണെന്ന് അംഗങ്ങൾ ആവർത്തിച്ചു. അവരുടെ ഉദ്ദേശ്യം എന്തുതന്നെയായാലും, എവിടെയായാലും, എപ്പോൾ, ആരായാലും അത് കുറ്റകരമാണ്- യു എൻ രക്ഷാ സമിതിയുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam