ടെഹ്‌റാന്‍: ഇറാനിലെ ഷാഹിദ് രജായീ തുറമുഖത്ത് ഉണ്ടായ മാരകമായ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വലിയ തീപിടുത്തത്തിന്റെ വ്യാപ്തി വര്‍ധിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്കും കണ്ടെയ്‌നറുകളിലേക്കും തീ പടരാന്‍ സാധ്യതയുണ്ടെന്നും ഇറാന്‍ ശനിയാഴ്ച പറഞ്ഞു.
ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് രജായീ തുറമുഖത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. 750 ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. .
ബന്ദര്‍ അബ്ബാസ് നഗരത്തിലെ തുറമുഖത്ത് നിരവധി കാര്‍ഗോ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്‌ഫോടനത്തിന് കാരണമായത്. മിസൈല്‍ ഇന്ധനം കൈകാര്യം ചെയ്തതിലെ പിഴവാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഗാസയിലെ ഹമാസുമായുള്ള യുദ്ധത്തിനിടെ ഇസ്രായേലിനെതിരെ ആക്രമണങ്ങള്‍ നടത്തിയത് മൂലം തീര്‍ന്നുപോയ മിസൈല്‍ സ്റ്റോക്കുകള്‍ നിറയ്ക്കാന്‍ ഉദ്ദേശിച്ച് ചൈനയില്‍ നിന്നും റോക്കറ്റ് ഇന്ധനം അടുത്തിടെ ഇറക്കുമതി ചെയ്തിരുന്നു.
മാര്‍ച്ചില്‍ തുറമുഖത്തേക്ക് 'സോഡിയം പെര്‍ക്ലോറേറ്റ് റോക്കറ്റ് ഇന്ധനം' എത്തിയെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ പറയുന്നു.
ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായി, പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്താണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ആഗോള എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്നത് ഇതിലൂടെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്