ഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അപലപിച്ചു. മനുഷ്യത്വരഹിതമായ ഇത്തരം ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി ഇറാൻ പ്രസിഡന്റ് ഫോണിൽ പറഞ്ഞു.
ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന്റെ വേരുകൾ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിനിടെ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഗാന്ധിജിയും നെഹ്റുവും "സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവാഹകർ" ആയിരുന്നുവെന്നും അദ്ദേഹം വിശേഷിച്ചു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ പ്രമുഖ വ്യക്തികളെയും ഇറാൻ വളരെയധികം ബഹുമാനിക്കുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയെന്നും ഇന്ത്യയിലെ ഇറാനിയൻ എംബസി പറഞ്ഞു.
ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര, അടിസ്ഥാന സൗകര്യ സഹകരണം വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെഷേഷ്കിയൻ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്