വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം.
പാപ്പയുടെ ആഗ്രഹം പോലെയാണ് സെന്റ് മേരി മേജർ ബസിലിക്കയിൽ പാപ്പയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്.
തന്റെ ശവകുടീരം അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി, നിലത്തായിരിക്കണം എന്നായിരുന്നു പാപ്പ തന്റെ മരണപത്രത്തിൽ പറഞ്ഞിരുന്നത്. പാപ്പയുടെ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിട്ടാണ് നടത്തിയത്. 50ൽ താഴെ ആളുകൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ.
വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.
അന്തിമോപചാരമര്‍പ്പിക്കാൻ ഡൊണാൾഡ് ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്