വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനിടെ വത്തിക്കാനിൽ ലോക നേതാക്കളുടെ കൂടിക്കാഴ്ച.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തി.
ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി ഫെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് സ്ഥിരീകരിച്ചത്. ചർച്ച 'പോസിറ്റീവാണെന്നായിരുന്നു' മാക്രോണിന്റെ പ്രതികരണം.
ഉക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് എക്സിൽ പങ്കുവെച്ച കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാക്രോൺ.
ട്രംപുമായി മുഖാമുഖം നടന്ന ചർച്ചയെ 'ചരിത്രപരമായി' മാറാൻ സാധ്യതയുള്ള കൂടിക്കാഴ്ച എന്നാണ് സെലൻസ്കി വിശേഷിപ്പിച്ചത്.
ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം ആദ്യമായാണ് ഒരു പൊതു ചടങ്ങിൽ ട്രംപും സെലൻസ്കിയും കണ്ടുമുട്ടിയത്.
സെലൻസ്കി എക്സിൽ പങ്കുവെച്ച ചിത്രത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മുഖാ മുഖം ഇരുന്ന് സംസാരിക്കുന്ന പ്രസിഡന്റുമാരെയാണ് കാണുന്നത്. കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു എന്നാണ് സെലൻസ്കിയുടെ ഓഫീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്