ഗാസ: പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ശനിയാഴ്ച തന്റെ അടുത്ത വിശ്വസ്തനായ ഹുസൈന്‍ അല്‍-ഷൈഖിനെ വൈസ് പ്രസിഡന്റായും പിന്‍ഗാമിയുമായി നാമനിര്‍ദ്ദേശം ചെയ്തതായി പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
2004 ല്‍ മുതിര്‍ന്ന നേതാവ് യാസര്‍ അറഫാത്തിന്റെ മരണശേഷം പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയും (പിഎല്‍ഒ) പാലസ്തീന്‍ അതോറിറ്റിയെയും (പിഎ) നയിച്ചുവരുന്നത് അബ്ബാസാണ്. എന്നാല്‍ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ആഭ്യന്തര പരിഷ്‌കാരങ്ങളെ 89 കാരനായ നേതാവ് വര്‍ഷങ്ങളായി എതിര്‍ത്തു പോന്നു.
അറഫാത്ത് സ്ഥാപിച്ചതും ഇപ്പോള്‍ അബ്ബാസ് നയിക്കുന്നതുമായ പ്രധാന പിഎല്‍ഒ വിഭാഗമായ ഫത്തയുടെ പരിചയസമ്പന്നനായ നേതാവാണ് 65 കാരനായ ഷൈഖ്. ഇസ്രായേലുമായി വളരെ അടുത്ത ബന്ധമുള്ള ഒരു പ്രായോഗികവാദിയായാണ് അദ്ദേഹത്തെ വ്യാപകമായി കാണുന്നത്.
സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അബ്ബാസ് നല്‍കിയ നാമനിര്‍ദ്ദേശം അംഗീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പിഎല്‍ഒ വൈസ് പ്രസിഡന്റായി അംഗീകരിച്ചതായി പിഎല്‍ഒ പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്