ടെഹ്റാന്‍: ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ഉണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 100ലധികം 516 പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ബന്ദര്‍ അബ്ബാസ്.
പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കള്‍ അശ്രദ്ധമായി സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം നിരവധി കണ്ടയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ വിദഗ്ധര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ച് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ മെഹര്‍ദാദ് ഹസന്‍സാദെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്