ബെയ്ജിംഗ്: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഭീകരാക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഉറച്ച സുഹൃത്തായ പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നെന്നും ചൈന പറഞ്ഞു.
'ഭീകരതയ്ക്കെതിരായ ഉറച്ച നടപടികളില്‍ ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്. ഒരു ഉറച്ച സുഹൃത്തും എല്ലാ കാലാവസ്ഥയിലും തന്ത്രപരമായ പങ്കാളിയും എന്ന നിലയില്‍, പാകിസ്ഥാന്റെ ന്യായമായ സുരക്ഷാ ആശങ്കകള്‍ ചൈന പൂര്‍ണ്ണമായി മനസ്സിലാക്കുകയും അതിന്റെ പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്യുന്നു,' വാങ് പറഞ്ഞു.
സംഘര്‍ഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഉതകുന്നതല്ലെന്നും യി പറഞ്ഞു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാഹചര്യം തണുപ്പിക്കാന്‍ ശ്രമിക്കണമെന്നും യി പറഞ്ഞു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രി കൂടിയായ ദാര്‍, വാങ്ങിനോട് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്