ഗാസ: ഗാസ നഗരത്തിലെ ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു വിദേശ പൗരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ വടക്കന്‍ ഗാസയിലെ ദെയ്ര്‍ അല്‍-ബലയിലെ യുഎന്‍ കോമ്പൗണ്ടില്‍ ആക്രമണം നടത്തിയെന്ന ആരോപണം ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന വടക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഡിഎഫ് പറഞ്ഞു.
ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ പുനരാരംഭിക്കുകയും യുദ്ധമേഖലകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പുതിയ ഉത്തരവുകള്‍ സൈന്യം പുറപ്പെടുവിക്കുകയും ചെയ്തതോടെ ബുധനാഴ്ച ഗാസയില്‍ 20 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 400-ലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞിരുന്നു.
ആക്രമണം 'തുടക്കം മാത്രമാണെന്ന്' ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ജനുവരിയിലെ വെടിനിര്‍ത്തലിന് ശേഷം ആഴ്ചകളോളം ശാന്തത കൊണ്ടുവന്ന ഉടമ്പടി ലംഘിച്ചതിന് ഹമാസിനെ ഇസ്രായേല്‍ കുറ്റപ്പെടുത്തി. സ്ഥിരമായ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങളെ ഇസ്രായേല്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.
ബുധനാഴ്ച, ഇസ്രായേലി സൈന്യം വടക്കന്‍, തെക്കന്‍ ഗാസയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. അപകടകരമായ പോരാട്ട മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് ഇവയിലൂടെ മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്