പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രാങ്കോയിസ് ബെയ്റൂയെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 2024 ല്‍ മാക്രോണ്‍ നിയമിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ബെയ്‌റൂ.
2024-ലെ ബജറ്റ് പാസാക്കുന്നതിന് ഒരു പ്രത്യേക നിയമം പാസാക്കുന്നതാണ് മാക്രോണിന്റെ അടുപ്പക്കാരനായ ബെയ്റൂയുടെ മുന്‍ഗണന. 2025 ലെ ബില്ലിന്മേല്‍ തട്ടിയാണ് മുന്‍ പ്രധാനമന്ത്രി മൈക്കല്‍ ബാര്‍ണിയറുടെ സര്‍ക്കാര്‍ വീണത്.
73 കാരനായ ബെയ്റൂ വരും ദിവസങ്ങളില്‍ തന്റെ മന്ത്രിമാരുടെ പട്ടിക മുന്നോട്ട് വെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പരസ്പരം പോരാടുന്ന മൂന്ന് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന തൂക്കു പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുന്നതില്‍ ബാര്‍നിയര്‍ നേരിട്ട അതേ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. കാര്യമായ ജനപ്രീതിയില്ലാത്ത മാക്രോണുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
2027-ല്‍ അവസാനിക്കുന്ന തന്റെ രണ്ടാം പ്രസിഡന്റ് ടേം മാക്രോണ്‍ പൂര്‍ത്തിയാക്കുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കാലാവധി തികയ്ക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്