ആവശ്യമായ ചേരുവകൾ
1.മട്ടൺ ലിവർ - 500gm
2.വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് - ആവശ്യത്തിന്
3.ചെറിയുള്ളി- ഒരു പിടി
4.സവാള- 1വലുത്
5.പച്ചമുളക്- 3എണ്ണം
6.നാരങ്ങാനീര്- 1 നാരങ്ങാ
7.കുരുമുളക് പൊടിച്ചത്- ആവശ്യത്തിന്
8.മല്ലിപൊടി-2tbspn
9.മഞ്ഞൾപൊടി-1/4 tspn
10.മുളക്പൊടി -1 1/2 tbspn
11.ഗരംമസാല - 1/4 tspn
12.പെരുംജീരകപൊടി-1 tbspn
13.നെയ്യ് - 2 tbspn
14.ഉപ്പ് - ആവശ്യത്തിന്
15.വെളിച്ചെണ്ണ - ആവശ്യത്തിന്
16.മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മട്ടൺ ലിവർ കഴുകി വൃത്തിയാക്കി നുറുക്കിയതിലേക്ക് ചെറുനാരങ്ങാ നീരും ഉപ്പും കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കുരുമുളക് പൊടിച്ചതും, മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി അരമണിക്കൂർ വെക്കുക. വേറൊരു പാനിൽ എണ്ണ, കുറച്ചു നെയ്യും ചൂടാക്കി ചെറിയുള്ളി അരിഞ്ഞതും ,സവാളയും ,പച്ചമുളകും ,ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക. ഇനി ബാക്കിയുള്ള പൊടികൾ ഒക്കെ ചേർത്ത് വഴറ്റിയ ശേഷം മാറിനേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ലിവറും കൂടി ചേർത്തിളക്കുക ഇതിലേക്ക് 1/4 ഗ്ലാസ് ചൂടുവെള്ളവും ചേർത്ത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ ബാക്കി നെയ്യും , കുറച്ചുകൂടി കുരുമുളക്പൊടിയും , പെരുംജീരകപൊടിയും ചേർത്ത് ഡ്രൈ ആക്കിയെടുക്കുക ശേഷം മല്ലിയില ചേർത്ത് വിളമ്പാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്