കൂട്ടുകറി

AUGUST 30, 2021, 8:33 AM

ചേരുവകള്‍

കുമ്പളങ്ങ – അരക്കിലോ, ചേന – അരക്കിലോ

കടലപ്പരിപ്പ് വേവിച്ചത് – നൂറ്റമ്പതു ഗ്രാം

vachakam
vachakam
vachakam

കുരുമുളകുപൊടി – ഒരു ടീ സ്പൂണ്‍

മുളകുപൊടി – ഒരു ടീ സ്പൂണ്‍, മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍

ശര്‍ക്കര – രണ്ട് അച്ച്, കടുക് – രണ്ട് ടീ സ്പൂണ്‍

vachakam
vachakam
vachakam

ജീരകം – അര ടീ സ്പൂണ്‍, വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍kutu curry

കറിവേപ്പില – രണ്ട് തണ്ട്, തേങ്ങ – ഒരെണ്ണം

ഉപ്പ് – പാകത്തിന്

vachakam
vachakam

തയാറാക്കുന്ന വിധം

കുമ്പളങ്ങയും ചേനയും ചതുരക്കഷണങ്ങളാക്കി അതില്‍ കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. കടലപ്പരിപ്പ് ഒട്ടും ഉടയാതെ വേവിക്കണം.

വേവിച്ച പരിപ്പും കഷണങ്ങളും ഒന്നിച്ചു ചേര്‍ത്ത് ഉപ്പും ശര്‍ക്കരയും ഇട്ട് നന്നായി തിളപ്പിക്കുക. തേങ്ങ ചുരണ്ടി പകുതി മാറ്റിവച്ച് ബാക്കി പകുതിയില്‍ ജീരകം ചേര്‍ത്ത് അരച്ചു കറിയിലേക്ക് ഒഴിച്ച് തിള വരുമ്പോള്‍ ഇറക്കി വയ്ക്കുക.

എണ്ണ ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച് തേങ്ങ ചുരണ്ടിയതും കറിവേപ്പിലയും ചേര്‍ത്തിളക്കി ബ്രൗണ്‍ നിറം വന്നാല്‍ പരിപ്പിലേക്കിട്ട് നന്നായിളക്കി യോജിപ്പിച്ച് മൂടിവയ്ക്കുക....!!

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam