ചേരുവകൾ
•ഇഞ്ചി - 200ഗ്രാം
•പുളി - 1വലിയ ഉണ്ട
•ശർക്കര - 250ഗ്രാം
•തേങ്ങ -1/2മുറി
•വെളുത്തുള്ളി -10എണ്ണം
•പച്ചമുളക് - 6എണ്ണം (എരിവ് ഉള്ളത് )
•മുളക്പൊടി - 2.5ടീസ്പൂൺ
•മഞ്ഞൾപൊടി - 1/4ടീസ്പൂൺ
•കായംപൊടി - 1/4ടീസ്പൂൺ
•കടുക് - 1ടീസ്പൂൺ
•ഉഴുന്ന്പരിപ്പ് - 1/2ടീസ്പൂൺ
•ഉണക്കമുളക് - 4എണ്ണം
•കറിവേപ്പില - 2തണ്ട്
•ഉപ്പ് - ആവശ്യത്തിന്
•വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*********************
•പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിർത്തു അരമണിക്കൂർ കഴിയുമ്പോൾ നല്ല കട്ടിയിൽ പിഴിഞ്ഞ് അരിച്ചെടുക്കുക. വീണ്ടും കുറച്ച് അധികം വെള്ളം ഒഴിച്ച് ഒന്ന് കൂടി തിരുമ്മി പിഴിഞ്ഞ് അരിച്ചു വെക്കുക.
•ശർക്കര ഉരുക്കി അരിച്ചു വെക്കുക.
•ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞു വെക്കുക.
•തേങ്ങ ചെറിയ കൊത്ത് ആക്കി അരിഞ്ഞു വെക്കുക
•ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്തു ഇട്ടു ചുവക്കെ വറുത്തെടുത്തു മാറ്റി വെക്കുക.
•ഈ വെളിച്ചെണ്ണയിലേക് കടുക് ഇട്ടു പൊട്ടി വരുമ്പോൾ ഉഴുന്ന്പരിപ്പ് ,
ഉണക്കമുളക് ,കറിവേപ്പില എല്ലാം ചേർത്ത് മൂപ്പിച്ചെടുക്കുക.
•ഇതിലേക്ക് ഇഞ്ചി ചേർത്ത് കുറച്ച് നേരം കഴിയുമ്പോൾ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നല്ലതു പോലെ വഴറ്റുക.
•ഇനി ഇതിലേക്ക് മുളക്പൊടി, മഞ്ഞൾ എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ പുളിയുടെ കട്ടി കുറഞ്ഞ വെള്ളം ഒഴിച്ച് തിളപ്പിക്കാം.
•നല്ലതു പോലെ തിളച്ചു വരുമ്പോൾ ശർക്കര നീരും ബാക്കിയുള്ള പുളി പിഴിഞ്ഞതും ഒഴിച്ച് ഉപ്പു ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തിളപ്പിച്ച് വറ്റിചെടുക്കാം.
•ഇതിലേക്ക് തേങ്ങകൊത്തും കായം പൊടിയും ചേർത്ത് കൊടുക്കാം. ടേസ്റ്റി ഇഞ്ചിപ്പുളി റെഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്