ഹൈദരാബാദ് ദം ബിരിയാണി

NOVEMBER 7, 2022, 1:18 PM

ചേരുവകള്‍ 

ബിരിയാണി അരി- 4 കപ്പ് 

ഗ്രാമ്പൂ- 10 എണ്ണം

vachakam
vachakam
vachakam

 ഏലയ്ക്ക- 6 എണ്ണം 

കറുവാപ്പട്ട- 3 എണ്ണം

 തക്കോലം- 1 എണ്ണം

vachakam
vachakam
vachakam

 എണ്ണ- ആവശ്യത്തിന് 

ചിക്കന്‍- 1 കിലോ 

സവാള- 2 എണ്ണം 

vachakam
vachakam
vachakam

മല്ലിയില- ആവശ്യത്തിന് 

കുങ്കുമപൂവ്- 1 ടീസ്പൂണ്‍ 

ചൂട് പാല്‍- 1/2 കപ്പ് 

നെയ്യ്- 2 ടീസ്പൂണ്‍ 

ഉപ്പ്- ആവശ്യത്തിന് 

കട്ടതൈര്- 3/4 കപ്പ് 

പച്ചമുളക്- 10 എണ്ണം 

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ്‍ മുളകുപൊടി- 2 ടീസ്പൂണ്‍

 മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍ 

മല്ലിപൊടി- 1 ടീസ്പൂണ്‍ 

പുതിനയില- ആവശ്യത്തിന് 

ചെറുനാരങ്ങ- 1 എണ്ണം 

പെരിംജീരകം-1/4 ടീസ്പൂണ്‍

 കുരുമുളക്- 1 ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

കട്ടതൈര്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മല്ലിയില, പുതിനയില, ഉപ്പ്, പെരിംജീരകം, കുരുമുളക്, എന്നിവ മിക്‌സ് ചെയ്ത് ചിക്കനില്‍ നന്നായി പുരട്ടിവെയ്ക്കുക. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും മാറ്റിവെയ്ക്കുക. 

അരി ആവശ്യത്തിനു വെള്ളം, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, എണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതിവെന്തു കഴിഞ്ഞാല്‍ വെള്ളം വാര്‍ത്തു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ കുടഞ്ഞിട്ടു തണുക്കാന്‍ വെയ്ക്കുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ എണ്ണ, ഒരു സ്പൂണ്‍ നെയ്യ് എന്നിവ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറം അയാല്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റി വെയ്ക്കുക 

കുങ്കുമപൂവ് പാലില്‍ നന്നായി മിക്‌സ് ചെയ്തു വെക്കുക. ബിരിയാണി പാത്രം എടുത്തു അതില്‍ 3 സ്പൂണ്‍ എണ്ണ ഒഴിച്ച് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത്‌ നല്ല തീയില്‍ വേവിക്കുക. അതിനു ശേഷം ഒരു സ്പൂണ്‍ എണ്ണ ചിക്കന് മുകളില്‍ ഒഴിച്ച ശേഷം തീ കുറയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന അരിയില്‍ പകുതി എടുത്ത് ചിക്കന് മുകളില്‍ നിരത്തുക. അതിന് മുകളില്‍ അര സ്പൂണ്‍ നെയ്യ്, വഴറ്റിവെച്ചിരിക്കുന്ന സവാള, മല്ലിയില, എന്നിവയും നിരത്തുക. മുകളില്‍ കുങ്കുമപ്പൂവ്-പാല്‍ മിക്‌സ് കുറച്ച് തളിക്കുക. ശേഷം ബാക്കിയുള്ള ചോറ് കൂടി ഇടുക ഈ ലെയറിനു മുകളില്‍ അര സ്പൂണ്‍ നെയ്യ്, സവാള, മല്ലിയില, കുങ്കുമപൂവ് മിക്‌സ് എന്നിവയും ചേര്‍ക്കുക. പാത്രം അടച്ച് മുകളില്‍ എന്തെങ്കിലും ഭാരമുള്ള സാധനങ്ങള്‍ വെക്കുക. വശങ്ങള്‍ ഗോതമ്പ് മാവുകൊണ്ടു അടക്കുക ഇത് നല്ല തീയില്‍ ഒരു രണ്ടു മിനുട്ട് പാകം ചെയ്യുക . അതിനു ശേഷം അടുപ്പിലും അടപ്പിലും തീ കനലാക്കി ബിരിയാണി വേവിച്ചെടുക്കുക. ശേഷം അടപ്പ് മാറ്റി നന്നായി ഇളക്കി വിളമ്പുക

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam