ദക്ഷിണേന്ത്യൻ വിഭവങ്ങൾക്കൊപ്പം മിക്കവാറും കാണുന്ന കോംബോ ആണ് ചട്ണി. ദോശ, ഇഡ്ഡലി, വട, ബജി, ചപ്പാത്തി, അപ്പം എന്നിങ്ങനെ വിവിധതരം പലഹാരങ്ങൾക്കൊപ്പവും വിവിധ തരത്തിലുള്ള ചട്ണികൾ നാം കഴിക്കാറുണ്ട്.
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു സീഡ് ആണ് ഫ്ളാക്സ് സീഡ്. ഇത് വച്ച് ചട്ണി തയ്യാറാം . ഇതിനായി ആദ്യം കാൽക്കപ്പ് ഫ്ളാക്സ് സീഡ് ഡ്രൈ റോസ്റ്റ് ചെയ്യുക.
ഇതിനൊപ്പം രണ്ടോ മൂന്നോ ചുവന്ന മുളക്, 6-8 അല്ലി വെളുത്തുള്ളി, 2 ടീസ്പൂൺ എള്ള് എന്നിവയും വറുക്കാനായി ചേർക്കണം. ഇനിയിത് ആറാൻ മാറ്റാം.
തണുത്ത ശേഷം എല്ലാം ഗ്രൈൻഡറിൽ പൊടിച്ചെടുത്ത് ഇതിലേക്ക് അൽപം ഉപ്പ് ജീരകപ്പൊടി എന്നിവ കൂടി ചേർത്ത് ഒന്നുകൂടി പൊടിക്കുക. ഇനി ആവശ്യമുള്ളപ്പോൾ അൽപം ചൂടുനെയ് ഈ പൊടിയിൽ ചേർത്താൽ നല്ലൊരു ചട്ണിയായി. ചട്ണിപ്പൊടി കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്