ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്,
പത്തു വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇനി അതിലേക്ക് അഞ്ചു പച്ചമുളക് നെടുകെ കീറിയത് ചേർത്ത് നന്നായി വഴറ്റുക.
ഇനി അതിലേക്ക് രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം.
ഇനി അതിലേക്ക് മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, മൂന്നു സ്പൂൺ മല്ലിപ്പൊടി, ഒന്നര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക.
പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് വൃത്തിയായി കഴുകി വച്ചിരിക്കുന്ന പാർട്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. അടച്ചു വച്ചു നന്നായി വേവിക്കുക. പാർട്സ് നന്നായി വെന്തു കറി കുറുകി വന്നാൽ അതിലേക്ക് ഒരു സ്പൂൺ കുരുമുളക്പൊടി ചേർത്ത് കൊടുക്കുക. ഇനി അൽപ്പം നേരം കൂടി ചെറിയ ചൂടിൽ വേവിച്ചു അടുപ്പിൽ നിന്നും മാറ്റാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്