ചിക്കന്‍ മഞ്ചൂരിയൻ 

OCTOBER 15, 2022, 12:24 PM

ചേരുവകള്‍

ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ

ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ്

vachakam
vachakam
vachakam

മൈദ- 2 ടേബിള്‍ സ്പൂണ്‍

മുട്ട- 1 എണ്ണം

സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍

vachakam
vachakam
vachakam

കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍

അജിനോമോട്ടോ- 2 നുള്ള്

കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍

vachakam
vachakam
vachakam

വെളുത്തുള്ളി- 8 അല്ലി

സവാള- 2 എണ്ണം

കാപ്‌സിക്കം- 1 എണ്ണം

ഇഞ്ചി- 1 കഷ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍

എണ്ണ-  1 കപ്പ്

റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍

ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍

സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍

സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

കോഴിയുടെ എല്ല് വെള്ളത്തില്‍ വേവിച്ച് സ്‌റ്റോക്ക് പ്രത്യേകം മാറ്റിവെയ്ക്കുക. മൈദ, 1 ടേബിള്‍ സ്പൂണ്‍ സോയാസോസ്, മുട്ട, 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, ഒരു നുള്ള് അജിനോമോട്ടോ, കുരുമുളക്‌പൊടി എന്നീ ചേരുവകള്‍ പേസ്റ്റ് രൂപത്തിലാക്കുക. ഒറു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഈ പേസ്റ്റില്‍ മുക്കി ചെരുതായി ഫ്രൈ ചെയ്‌തെടുക്കുക.

വെളുത്തുള്ളി, സവാള, കാപ്‌സിക്കം, ഇഞ്ചി എന്നിവ ചെറുതായി അറിഞ്ഞ് വഴറ്റുക. ഇതിലേക്ക് ചിക്കന്‍ സ്്‌റ്റോക്ക് ഒഴിച്ച് വേവിക്കുക. 2 1/2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, 2 ടേബിള്‍ സ്പൂണ്‍ സോയാസോസ്,  റ്റൊമാറ്റോ സോസ്, ചില്ലി സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ മിക്‌സ് ചെയ്ത് സ്‌റ്റോക്കിലേക്ക് ഒഴിക്കുക. ഇതി കുറുകി വരമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ച് സമയം വേവിച്ചതിന് ശേഷം സെലറി, സ്പ്രിങ് ഒനിയന്‍ ഒരു നുള്ള് അജിനോമോട്ടോ എന്നിവ ചേര്‍ത്തിളക്കി വാങ്ങാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam