പ്രതിഫല കാര്യത്തിലും യഷ് ടോക്സിക്; ചിത്രത്തിനായി താരം വാങ്ങുന്നത് റെക്കോർഡ് തുക?

FEBRUARY 20, 2026, 10:42 PM

കെ.ജി.എഫ് താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ടോക്സിക് (Toxic) സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഇതുവരെ കാണാത്ത വയലന്റ് ലുക്കിലാണ് യഷ് പ്രത്യക്ഷപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിനായി യഷ് 50 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഗീതു മോഹൻദാസും യഷും ചേർന്ന് രചിച്ച ഈ ചിത്രം 1940-കൾക്കും 70-കൾക്കും ഇടയിലുള്ള ഗോവയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പോർച്ചുഗീസ് കോളനി വാഴ്ച അവസാനിക്കുന്ന കാലഘട്ടത്തിലെ ക്രിമിനൽ അധോലോകത്തിന്റെയും അധികാര പോരാട്ടങ്ങളുടെയും കഥയാണിതെന്ന് സിനിമയുടെ സംഗ്രഹം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിനോടകം തന്നെ സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള സൂചനകൾ ടീസർ നൽകിയിട്ടുണ്ട്. സർക്കസ് കൂടാരത്തിൽ തുടങ്ങി കിഴക്കൻ ഏഷ്യൻ ശൈലിയിലുള്ള പശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു. ചിത്രത്തിനായി യഷ് നടത്തിയ ശാരീരിക മാറ്റങ്ങളും ശ്രദ്ധേയമാണ്.

2026 മാർച്ച് 19-നാണ് ടോക്സിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. രൺവീർ സിംഗ് നായകനാകുന്ന ധുരന്ധർ 2 എന്ന ചിത്രവുമായാണ് ടോക്സിക് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam