ടൊവിനോ തോമസ് നായകനാകുന്ന സിനിമ പളളിച്ചട്ടമ്പിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് (30/03/2026) പരിഗണിക്കും.
ദുബൈ വ്യവസായി സുനിൽ അഗർവാൾ ആണ് തന്നില്‍ നിന്ന് തട്ടിയെടുത്ത പതിനഞ്ച് കോടി രൂപ ചെലവിട്ടാണ് സിനിമ നിര്‍മ്മിച്ചതെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ചെര്‍പ്പുളശേരി സ്വദേശി നൗഫല്‍ അഹമ്മദ്, വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇഡി അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
ഏപ്രില്‍ പത്തിനാണ് പളളിച്ചടമ്പിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ഹർജി തീർപ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
