ശ്രീനിവാസന്റെ ഓർമകളുമായി ഉദയനാണ് താരം ട്രെയ്‌ലർ റിലീസ് ആയി

FEBRUARY 1, 2026, 11:07 PM

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

ഫെബ്രുവരി ആറിന് സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തും. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ ശ്രീനിവാസനെ ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. അദ്ദേഹത്തിന്റെ വേഷത്തിന് മികച്ച കയ്യടിയായിരുന്നു അന്ന് ലഭിച്ചിരുന്നത്.


vachakam
vachakam
vachakam

ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. റിലീസ് വേളയിൽ ബോക്‌സ് ഓഫീസിൽ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമിച്ചത്.

ഉദയഭാനുവായി മോഹൻലാലും സരോജ്കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിനിമയിൽ മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിർവഹിച്ചത് എസ് കുമാറാണ്. ദീപക് ദേവിന്റേതാണ് സംഗീതം.

vachakam
vachakam
vachakam

ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. 4കെ റിമാസ്റ്ററിങ് കൈകാര്യം ചെയ്യുന്നത് ഹൈ സ്റ്റുഡിയോസ് ആണ്. പി. ആർ.ഓ: പി. ശിവപ്രസാദ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam