എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർക്കെതിരെ ശക്തമായ വികാരമുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ യുഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന പ്രവചനവും വി.ഡി. സതീശൻ നടത്തി. തിരുവനന്തപുരത്ത് യുഡിഎഫിന് എട്ട് സീറ്റ് ലഭിക്കും. കൊല്ലത്ത് ഏഴ് മുതൽ എട്ട് വരെ സീറ്റ് നേടും. കോഴിക്കോട് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
കാസർകോഡ് നിന്ന് എറണാകുളത്തേക്ക് വോട്ടെണ്ണി എത്തുമ്പോഴേക്കും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും. 100 അധികം സീറ്റുകൾ എന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, പോളിംഗ് കഴിയുമ്പോൾ ഒന്ന് കൂടെ കൃത്യമായി പറയാമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല