തൃശ്ശൂർ: തൃശ്ശൂർ ശിവരാമപുരത്തെ പ്രദേശവാസികൾക്ക് ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വാടാനപ്പള്ളിയിലും സമാന ആരോപണം.
കഴിഞ്ഞദിവസം ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.
ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. അതേ മോഡലിലാണ് വാടാനപ്പള്ളിയിലും വോട്ടിന് കിറ്റാരോപണം വന്നിരിക്കുന്നത്.
വിതരണത്തിനായി വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ രണ്ടായിരത്തോളം കിറ്റുകൾ തയ്യാറാക്കുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റിന് പുറത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല