തിരുവനന്തപുരം: കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ തെരച്ചിലിന് കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. അമ്മാവൻ ഹരിദാസാണ് തെരച്ചിലിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
വനത്തിനകത്ത് തെരച്ചിലിന് കഴിവുള്ളവർ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്തണമെന്നും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.കർണാടക, കേരള സർക്കാറുമായി ബന്ധപ്പെട്ടിരുന്നെന്നും തടിയന്‍റെമോൾ മലയുടെ എതിർവശം കൊടും കാടാണ്. അടിയിൽ അരുവിയും ഒഴുകുന്നുണ്ട്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ സംവിധാനം വേണം. ശരണ്യ മനക്കരുത്തുള്ള കുട്ടിയാണ്. നല്ല ആരോഗ്യവും ഉണ്ട്. ട്രക്കിങിൽ ട്രെയിനിങ് കഴിഞ്ഞയാളാണ് എന്നും കുടുംബം പ്രതികരിച്ചു.
എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. അന്നേ ദിവസം രാവിലെ വനംവകുപ്പിന്റെ അനുമതിയോടെ തടിയന്‍ഡമോള്‍ കയറാന്‍ ട്രക്കിങ് ആരംഭിച്ചു.
കാട്ടാന ശല്യമുള്ളതിനാല്‍ മറ്റു സംഘത്തോടൊപ്പം പോകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, വൈകുന്നേരം നാല് മണിയോടെ സംഘം മടങ്ങിയെത്തുമ്പോള്‍ ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. പിന്നീട് താന്‍ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണില്‍ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു.
പൊലീസ്, വനംവകുപ്പ്, നാട്ടുകാര്‍ എന്നിവരടങ്ങിയ ഏകദേശം 60 പേര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിനുള്ളിലും പരിസരങ്ങളിലും പരിശോധന തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല